2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മംഗലാപുരം റെയിൽവേ സ്റ്റേഷൻ.......
ഒരിക്കൽ എന്റെ വിദ്യാർഥി ജീവിതത്തിലെ ഭാഗമായിരുന്നു ഇവിടം നാട്ടിലേക്ക് പോകാനായി സ്റ്റേഷനിൽ എത്തുമ്പോൾ മനസ്സില് സന്തോഷം , വീട്ടിൽ പോകാൻ ഇനി എത്ര നാൾ എന്ന് ആലോചിച്ചു ഇവിടെ വന്നു ഇറങ്ങുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെടാരുണ്ടായിരുന്നു എന്നത് സത്യം .
ആദ്യമായി ഇവിടെ വന്നു ഇറങ്ങുമ്പോൾ ഒരു ഉയര്ന്ന പാറക്കെട്ടിന്റെ താഴെ റെയിൽ അവസാനിക്കുന്ന കാഴ്ച എന്നെ ആകര്ഷിച്ചിരുന്നു .പാഞ്ഞു വന്ന വണ്ടി യെ പിടിച്ചു നിർത്തുന്ന ഈ പാരകെട്ടിനെ സർപ്പത്തെ പിടിച്ചു നിർത്തിയ ഗ്രീക്ക് ഇതിഹാസത്തിലെ ശകതനായ ഹെർകുലീസിന്റെ രൂപം ആയിരുന്നു മനസ്സിൽ ഓടി വന്നിരുന്നത്.....
പിന്നീടു പല തവണ ഇവിടെ എത്തുമ്പോഴും ഒരിക്കൽ പോലും വിരസത തോന്നതിരുന്ന ഒരു കാഴ്ചയായി അതു മാറി ..
യാത്രക്കിടയിൽ ഉണ്ടാകുമായിരുന്ന സംഭവ വികാസങ്ങളിൽ പലതും മനസിന്റെ ഒരു കോണിൽ മായാത്ത ഓർമ്മകളായി ഇന്നും അവശേഷിക്കുന്നു.
ഒരു തവണ നാട്ടിലേക്ക് പോകാനായി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു. സ്റ്റാൻഡിൽ വരുന്ന ബസുകളിൽ എല്ലാം തന്നെ ഒന്ന് നിക്കാൻ പോലും പറ്റാത്ത അത്ര തിരക്ക് . മംഗലാപുരത്ത് നിന്ന് വളരെ അകലെ ആയതിനാൽ ബാഗും മറ്റും പിടിച്ചു നിന്നുള്ള യാത്ര അത്ര സുകകരമാകില്ല .അതുവരെ നിലരമില്ലാത്ത തമാശകൾ പറഞ്ഞും കേട്ട് ചിരി വന്നില്ലെങ്കിലും ചിരിച്ചും ഇരുന്ന ഞങ്ങൾ ബസ്‌ സ്റ്റാൻഡിൽ വന്നു ആളെ വിളിച്ചു കയറ്റുന്ന പ്രൈവറ്റ് ബസ്, ടാക്സി ക്കാരെ സമീപിച്ചെങ്കിലും , ഇതെല്ലം തൂക്കി പിടിച്ചു യാത്ര ചെയ്യാനുള്ള അസൗകര്യം അതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു .അടുത്തുള്ള ഒരു തട്ട് കടയിലേക്ക് നടന്നു - അവിടെയും തിരക്ക് തന്നെ .ചായയും , എഗ്ഗ് ബുര്ജിയും ഓർഡർ ചെയ്തു ആ പഴയ ബെഞ്ചിലും അടുത്ത് കണ്ട പാതി പൊലിഞ്ഞ കൽ കേട്ടിലുമായി ഇരുന്നു .
തട്ട് കടയില തൂങ്ങി കിടക്കുന്ന വൃത്തിയില്ലാത്ത നൂല് കൊണ്ടാണ് മുട്ട പകുതിയായി മുറിക്കുന്നത് ... ആ നൂല് മാത്രമല്ല , ഗ്ലാസും മറ്റും കഴുകുന്ന വെള്ളവും , പാത്രങ്ങളും , അയാളെ തന്നെയും കണ്ടതോടെ ഓർഡർ ക്യാൻസൽ ചെയ്തു ,ആ കട ക്കരനോട് മങ്ങലപുരതെക്കുള്ള വല്ല വണ്ടിയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വലിയ താല്പര്യമൊന്നും കാണിക്കാതെ ഞങ്ങൾക്കരികെ കല്കെട്ടിൽ ഇരുന്നു വളരെ അസ്വതിച്ചു ചായ കുടിക്കുന്ന ഒരു ആളെ കാണിച്ചു അയാളോട് ചോദിക്കാൻ പറഞ്ഞു.
വലിയൊരു വിലപേശലില്ലാതെ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്ര തരമാക്കി.കന്നടയും മലയാളവും ഹിന്ദിയും മിക്സ്‌ ചെയ്തു സരളമായി സംസാരിക്കുന്ന അയാൾ കാഴ്ച്ചയിൽ തോന്നിയ പോലെ മുരടനല്ലെന്നു മനസ്സിലായി .
പഴയ ആ കാറിന്റെ ഡിക്കിയിൽ ബാഗുകൾ വെച്ചുപഴയ ആ കാറിൽ കയറിയപ്പോൾ ചന്ദന തിരിയുടെ സുഗന്ദം അനുഭവപെട്ടു. .വളരെ പെട്ടെന്ന് തന്നെ അയാള് ഞങ്ങളുടെ സുഹൃത്തായി മാറിയിരുന്നു . ജീവിതത്തിൽ വളരെ ഏറെ പ്രതീക്ഷകൾ സംസാരത്തിലുടനീളം അയാൾ പ്രകടിപ്പിച്ചിരുന്നു.
കാസെറ്റുകൾ ഇടയ്ക്കിടെ മാറ്റിയും പഴയ ഹിന്ദി ഗാനങ്ങൾ കൂടെ പടിയും ചില പാട്ടുകളേയും അതിൽ പാടി അഭിനയിച്ച നടീ നടൻ മാരെ പറ്റിയും സംസാരിച്ച്ചും ഞങ്ങൾ യാത്ര തുടർന്നു.

ഡാശ് ബോര്ഡിലെ ദൈവങ്ങൾക്കിടയിൽ അയാളുടെ ഫാമിലി ഫോടോയിലെ ചെറിയ കുട്ടിയെ മകളാണോ എന്ന് ചോദിച്ചതിനു ശേഷം അയാൾ തന്റെ മകളെ പറ്റി യായി പിന്നീടുള്ള സംസാരം അയാളുടെ വാത്സല്യം അവളെ പുകഴ്ത്തിയുള്ള സംസാരത്തിൽ ഉടനീളം നിറഞ്ഞു നിന്നിരുന്നു.യാത്രയുടെ ദൈർഗ്യം അറിഞ്ഞതേ ഇല്ല എന്നതു ഒരു യാഥാര്ത്യമായിരുന്നു .ഒടുവിൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി . വണ്ടി വാടകയും കൊടുത്തു എല്ലാരും ബാഗുകൾ എല്ലാം എടുത്തു അയാളോട് യാത്ര പറഞ്ഞു .സ്റ്റേഷനിലെ തിരക്കിനിടയിൽ വളരെ ദുർലഭമായി കണ്ട സുന്ദരികളെ നോക്കി ഇരിക്കുന്നതിനിടെ വണ്ടി വന്നു. സാധാരണ കാണാറുള്ളതിൽ കൂടുതൽ തിരക്കുണ്ടായിരുന്നു . വണ്ടിയിൽ കയറാനുള്ള വ്യഗ്രതയിൽ അവരവരുടെതെന്നോന്നും നോക്കാതെ ബാഗുകൾ എടുത്തു എങ്ങിനെയൊക്കെയോ കയറി പറ്റി .
പിന്നീടാണ് ഞങ്ങൾ ഒരു ബാഗു കൂടുതലായി ഞങ്ങളുടെ പക്കല ഉണ്ട് എന്നത് ശ്രദ്ധിച്ചത് . ഞങ്ങളിൽ ആരുടേയും അല്ല .
ആ ഡ്രൈവെരുടെ ബാഗ് ഞങ്ങളിൽ ആരോ എടുത്തു കൊണ്ട് വന്നതാണ് .
ബാഗ്‌ തുറന്നു നോക്കിയപ്പോൾ കുറെ മുഷിച്ച വസ്ത്രങ്ങൾ കൂടെ ഏതോ തുണിക്കടയുടെ കവർ കണ്ടെങ്കിലും പണമോ മറ്റൊ ഇല്ല എന്നത് മനസിലയാതുകൊണ്ടു അത് വണ്ടിയിൽ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
വണ്ടി നീങ്ങിയിരുന്നു അല്ലെങ്കിൽ എവിടെയെങ്കിലും കളയാമായിരുന്നു സീറ്റിനടിയിലേക്ക്‌ വെച്ച് ഞങ്ങൾ ഞങ്ങളുടേതായ ലോകത്തില ആയി.
കാഞ്ഞങ്ങാട് ഞങ്ങളിൽ ഒരാള് ഇറങ്ങിയപ്പോൾ . വീണ്ടും ആ ബാഗിനെ പറ്റി സംസാരം തുടങ്ങി.വീണ്ടും ബാഗ്‌ എടുത്തു നേരത്തെ കണ്ട തുണിക്കടയുടെ കവർ ഞങ്ങൾ തുറന്നു അയാളുടെ മകള്ക്കുള്ള ഒരു പുതിയ കുപ്പായവും കാളിപ്പാട്ടങ്ങളും കണ്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി പിന്നെ നീണ്ട മൌനം മാത്രം .
എന്റെ മനസ്സിൽ മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അയാളുടെ മകളുടെ മുഖ മായിരുന്നു അയാളിൽ നിന്നും പ്രതീക്ഷിക്കാതെ സമ്മാനമായി കിട്ടുന്ന നിമിഷം ആ കണ്ണുകളിലെ ഉണ്ടാകേണ്ടിയിരുന്ന തിളക്കം ...അതെ അതാണ്‌ ഞങ്ങളിൽ ഒരാളുടെ ശ്രദ്ധ കുറവിനാൽ ഇല്ലാതായത് .ഒരു പക്ഷെ അവൾക്കരിയ്യാമായിരിക്കാം അയാൾ കൊണ്ട് വരുമെന്ന് അപ്പോൾ അവൾക്ക്  ഉണ്ടാകുന്ന നിരാശ ............അയാളിൽ ഉണ്ടാകുന്ന നിസംഗത.
വീണ്ടും ആ കവർ എടുത്തു നോക്കി അതിൽ നിന്നും അയാളെ ബന്ധപ്പെടാനുള്ള വല്ലതും കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതെയായി .
വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അത് ഒരു മാറാത്ത ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു